കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസിന്റെ സ്ഥലം മാറ്റം ഹൈക്കോടതി മരവിപ്പിച്ചു. വിചാരണ പൂർത്തിയാവാത്ത സാഹചര്യത്തിലാണ് സബോർഡിനേറ്റ് ജുഡീഷ്യൽ റജിസ്ട്രാർ സ്ഥലം മാറ്റം മരവിപ്പിച്ചത്.

കീഴ്‌ക്കോടതിയിലെ പതിവു സ്ഥലം മാറ്റങ്ങളുടെ ഭാഗമായിട്ട് മാർച്ച് മാസത്തിലായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം. കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു സ്ഥലം മാറ്റം. പിന്നീട് കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സ്ഥലം മാറ്റങ്ങളും ഈ മാസം 30 വരെ നിർത്തിവച്ചു. സ്ഥലം മാറ്റങ്ങളിൽ തുടർനടപടിയിലേക്ക് കടന്നപ്പോൾ വനിതാ ജഡ്ജിയെ നിലനിർത്തി ഉത്തരവിറക്കുകയായിരുന്നു.

Read Also: മോദി സർക്കാർ അൺലോക്ക് ചെയ്‌തത് കൊറോണ വ്യാപനവും ഇന്ധനവിലയും: രാഹുൽ ഗാന്ധി

കേസ് വനിതാ ജഡ്ജി കേൾക്കണമെന്ന നടിയുടെ ഹർജിയിലാണ് പ്രത്യേക കോടതി ജഡ്ജിയെ ഹൈക്കോടതി തീരുമാനിച്ചത്. കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി അന്ന് ഉത്തരവിട്ടിരുന്നു. ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദിലീപിന്റെ ഹർജിയിൽ കേസിൽ 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കേസിന്റെ
വിചാരണ കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.