നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ല, സർക്കാർ സമർപ്പിച്ച ഹർജി തള്ളി

വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡൽഹി: നടിയെ ആക്രമിച്ചകേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. കോടതി മാറ്റാനാവില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീം കോടതി ജഡ്ജിയ്‌ക്കെതിരെ ആരോപണമുന്നയിച്ച സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. അതേസമയം പ്രോസിക്യൂട്ടറെ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഉയര്‍ത്തിയത്.

വിചാരണ കോടതി ജഡ്ജിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിക്കാന്‍ പാടില്ലായിരുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിക്ക് എതിരെയോ, വിചാരണ കോടതിക്ക് എതിരെയോ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടര്‍ രാജിവച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം മുന്‍പ് ഹൈക്കോടതി തള്ളിയപ്പോള്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കില്ലെന്നും ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു നീക്കം.

സിആര്‍പിസി 406 അനുസരിച്ചാണ് കോടതി മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. സര്‍ക്കാരിനൊപ്പം ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

അതേസമയം, വിചാരണക്കോടതി കേസ് 22ാം തിയതിയിലേക്ക് മാറ്റവച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case sc rejected plea

Next Story
വെൽഫെയർ പാർട്ടി മതനിരപേക്ഷമെന്ന് മുരളീധരൻ; നീക്കുപോക്കില്ല, അവസാനവാക്ക് തന്റേതെന്ന് മുല്ലപ്പള്ളിWelfare party,last word is mine,no alliance,not secular,says Mullappally Ramachandran,താനാണ് അവസാന വാക്ക്,വെൽഫെയർ പാർട്ടി മതനിരപേക്ഷമല്ല,സഖ്യമോ ധാരണയോ ഇല്ല,മുല്ലപ്പള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com