scorecardresearch

അതിജീവിതയ്ക്ക് പിന്തുണയുമായി ഐഎഫ്എഫ്‌കെ വേദി; വിധി പഠിച്ചശേഷം തുടർ നടപടിയെന്ന് സജി ചെറിയാൻ

പരാമവധി ശിക്ഷ ലഭിച്ചിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

പരാമവധി ശിക്ഷ ലഭിച്ചിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

author-image
WebDesk
New Update
actress attack case232

അതിജീവിതയ്ക്ക് ഐഎഫ്എഫ്‌കെ ഉദ്ഘാന വേദി പിന്തുണ പ്രഖ്യാപിച്ചപ്പോൾ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്രയും വലിയ പ്രമാദമായ കേസിൽ നൽകിയ ശിക്ഷ, അതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

Advertisment

Also Read:നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമൽ

"പരാമവധി ശിക്ഷ ലഭിച്ചിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. പ്രോസിക്യൂഷന് വീഴ്ച വന്നില്ലല്ലോ. ആറ് പ്രതികൾ കുറ്റക്കാരാണെന്നും ഗുരുതരമായ കുറ്റം അവർ ചെയ്‌തെന്നും കൃത്യമായ എവിഡൻസ് ഉണ്ടെന്നും ആദ്യം തന്നെ കോടതി പറഞ്ഞല്ലോ. അതിൽ വീഴ്ചയില്ല. പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യം ചെയ്തു. പരമാവധി ശിക്ഷ കിട്ടാത്തത് സംബന്ധിച്ചാണ് സംശയം. കോടതി വിധി പരിശോധിക്കാതെ പഠിക്കാതെ ആധികാരികമായി പറയാൻ കഴിയില്ല". -സജി ചെറിയാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read:നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം തടവ്

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം പ്രിൻസിപ്പൽസ് സെഷൻസ് കോടതിയുടെ വിധിയെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. കേസിലെ എല്ലാ പ്രതികൾക്കും 20 വർഷം ശിക്ഷ കിട്ടിയ കേസിൽ പ്രോസിക്യൂഷന് പരാജയമാണെന്ന് പറയുന്നതിൽ അർത്ഥമില്ല. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് ശിക്ഷ ലഭിച്ചു എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകർപ്പ് ലഭിച്ച ശേഷം മാത്രം വ്യക്തമാവുകയുള്ളു. വിധി ന്യായത്തെ വിമർശിക്കാം. വിധി പറയുന്ന ന്യായാധിപരെ വിമർശിക്കുന്നത് ശരിയല്ല. എന്തുകൊണ്ട് ഈ വിധിയിലേക്ക് എത്തി എന്നത് വിധി പകർപ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read:ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് അനുസരിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഈ കേസിൽ അതിജീവിത ആവശ്യപ്പെട്ടാണ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അതിജീവിതയ്ക്ക് ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിൽ ഐക്യദാർഢ്യം അർപ്പിച്ചു. അവൾക്കൊപ്പം എന്ന് പോസ്റ്ററുകൾ ഉയർത്തിയാണ് അതിജീവിതയോട് ഐക്യദാർഢ്യം അറിയിച്ചത്. അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മോനോനും പ്രതികരിച്ചു. 

Read More:നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അമ്മ

Iffk actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: