കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എ എം എം എ (അമ്മ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻ കുട്ടിയും ഹണി റോസും കക്ഷി ചേരും. വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കേസിൽ വനിത ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും തളളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇതിലാണ് ഇപ്പോൾ അമ്മ ഭാരവാഹികളായ നടിമാർ കക്ഷി ചേർന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നാലു നടിമാർ അമ്മയിൽനിന്നും രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് രാജിവച്ചത്. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് എ എം എം എയുടെ പ്രസിഡന്റ്‌ മോഹൻലാൽ പറഞ്ഞത്. എന്നാൽ ആദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി അമ്മ ഒരു നടപടിക്ക് തയ്യാറാവുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ