/indian-express-malayalam/media/media_files/2025/12/08/pulsar-suni-2025-12-08-08-08-08.jpg)
പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിക്കുമുമ്പ് മറ്റൊരു ഹർജിയുമായി ഒന്നാംപ്രതിയുടെ അമ്മ. പൾസർ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം എന്ന ആവശ്യവുമായി സുനിൽകുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്. ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നൽകി മരവിപ്പിച്ചത്. ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Also Read:നടിയെ ആക്രമിച്ച കേസ്; വിധി ദിനം കോടതിയിൽ എന്ത് സംഭവിക്കാം ? സാധ്യതകൾ പരിശോധിക്കാം
എട്ട് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ഗൂഡാലോചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
Also Read:നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ വിചാരണ നടന്നത് നീണ്ട എട്ട് വർഷം
2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോവുകയായിരുന്നു.
Read More: ഇന്ന് നിശബ്ദ പ്രചാരണം, എഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us