കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഇന്ന് അങ്കമാലി ജുഡീഷ്യൽ കോടതി വിധി പറയുക.

പൾസർ സുനിക്ക് ജാമ്യം നൽകരുതെന്നാണ് പ്രൊസിക്യൂഷൻ വാദിക്കുന്നത്. ഇങ്ങിനെ വന്നാൽ ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശക്തമായി പരിശ്രമിക്കുമെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കേസുമായി ബന്ധപ്പട്ട് കോടതി നടപടികൾ രഹസ്യമാക്കിയിട്ടുണ്ട്.

ഈ മാസം 18 നാണ് സുനിയ്ക്ക് ജാമ്യത്തിനായി ആളൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജാമ്യം ലഭിക്കേണ്ടത് പ്രതിയുടെ അവകാശമാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ വാദിച്ചു. കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ