/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. സമയം നീട്ടി നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചു. എതിർ സത്യവാങ്ങ്മൂലം പരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് നാളത്തേക്ക് മാറ്റിയത്.
തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം
ഇന്നവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്. ദിലീപിന്റെ എതിർപ്പ് അവഗണിച്ചാണ് ഹൈക്കോടതി നേരത്തെ ഒരു മാസത്തെ സമയം നീട്ടി നൽകിയത്. അതിനിടെ ദിലിപിന്റെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഇരയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ബാര്‍ കൗണ്‍സിലിന് വിശദീകരണം നല്‍കി.
നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് മറുപടി. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് രാമൻ പിള്ള വിശദീകരണത്തിൽ പറയുന്നു. മറുപടിയുടെ പകര്‍പ്പ് നടിക്ക് ബാര്‍ കൗണ്‍സില്‍ കൈമാറി. നടിയുടെ മറുപടിക്ക് ശേഷം തുടർ നടപടി സ്വീകരിക്കും.
Also Read: ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.