scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍

സംവിധായകനും നടൻ ദിലീപിൻ്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് തുടരന്വേഷണ അപേക്ഷ

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, HC allows prosecution to examine news witnesses in actress assault case, HC allows prosecution to scrutinize call records of accused in actress assault case, Actress assault case Kerala High Court, anticipatory bail plea Dileep, Actor Dileep news case, Raid in Actor Dileep's house, Actor Dileep new case high Court, Kerala High Court, Kerala Police, crime news, kerala news, latest news, latest kerala news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധെപ്പെട്ട് പുതിയ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംവിധായകനും നടൻ ദിലീപിൻ്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് തുടരന്വേഷണ അപേക്ഷ.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചതിനും പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രകുമാറിൻ്റെ പരാതി. പരാതിയിൽ നിയമോപദേശം തേടിയ ശേഷമാണ് പ്രോസിക്യൂഷന്റെ നടപടി.

കുറ്റപത്രം നൽകിയ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താനും ആവശ്യമെങ്കിൽ പ്രതി ചേർക്കാനും കോടതിക്ക് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് പ്രോസിക്യൂഷന്റെ നീക്കം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് തുടരന്വേഷണാവശ്യം.

Also Read: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തല്‍: വേണ്ട നടപടികൾ കൈക്കൊള്ളുമോയെന്ന് ഡബ്ല്യു സി സി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case prosecution demands for further investigation