കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രതികളായ പൾസർ സുനി, വിജീഷ് എന്നിവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളുടെ വിശദമായ അന്വേഷണത്തിനായാണ് ഇത്.

പ്രതികളെ അമ്പലപ്പുഴയിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ആക്രമണത്തിനു ശേഷം അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പൾസർ സുനി, വിജീഷ്, മണികണ്‌ഠൻ എന്നിവർ ആദ്യമെത്തിയിരുന്നത്. ഒളിവിൽ കഴിയാൻ ഇവർക്ക സഹായം ലഭിച്ചിരുന്നോ എന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കാൻ ഈ ദൃശ്യങ്ങൾ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ