ആലപ്പുഴ : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ആലപ്പുഴയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നടിയെ ആക്രമിച്ച ശേഷം പൾസർ സുനി ആദ്യം പോയത് ആലപ്പുഴയിലേക്ക് എന്നാണ് പൊലീസ് നിഗമനം. അമ്പലപ്പുഴയിലെ സഹൃത്ത് മനുവിനെ കാണാനായിരുന്നു പൾസുനി എത്തിയത്. മനുവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തു.

9 വർഷമായി കൊച്ചിയിലെ ബസ്സ് ഡ്രൈവറായ മനുവിന്റെ അടുത്ത് നിന്ന് പണം വാങ്ങാനാണ് സുനി എത്തിയത്.ഇവിടെ നിന്നാണ് സുനിൽകുമാർ കായംകുളത്തേക്കും കോയമ്പത്തൂരേക്കും പോയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മനുവിന്റെ അമ്പലപ്പുഴയിലെ വീട്ടിൽ നിന്ന് ഒരു സിം കാർഡും, മെമ്മറി കാർഡും പൊലീസ് കണ്ടെത്തി. ഇവ പൾസർ സുനിയുടേതാണോ​ എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് അയച്ചു.

നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ​ ഫോണിനായി പൊലീസ് ഇന്ന് കായലിൽ തിരച്ചിൽ നടത്തിയിരുന്നു. കൊച്ചിയിലെ ഗോശ്രീ പാലത്തിൽ നിന്ന് മൊബൈൽ ഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് പൾസർസുനി പൊലീസിനോട് പറഞ്ഞത്. നാവികസേനയുടെ സഹായത്തിൽ കായലിൽ പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. നല്ല അടിയൊഴുക്കുള്ള കായലിൽ നിന്ന് ഫോൺ വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ