ആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ശക്തമായ നിലപാടുമായി പൊലീസ് രംഗത്ത്. നാദിർഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. വിഷയത്തിൽ നേരത്തേ കോടതി സർക്കാർ നിലപാട് തേടിയിരുന്നു. കേസിൽ നാദിർഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കാൻ സാധിക്കുകയുള്ളുവെന്നാണ് പൊലീസ് നിലപാട്.
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ഹൈക്കോടതിയിലാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ മാനസികമായി സമ്മര്‍ദത്തിലാക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു. നാദിര്‍ഷ നേരത്തെ നല്കിയ മൊഴിയില്‍ പലതും കളവാണെന്നാണ് പൊലീസ് പറയുന്നത്.
പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികൾ പറയാൻ പൊലീസ് ആവശ്യപ്പെടുന്നതായും നാദിർഷാ ഹർജിയിൽ പറയുന്നു. അടുത്തദിവസംതന്നെ ഹൈക്കോടതി ഹർജി പരിഗണിക്കുമെന്നാണു സൂചന. ബുധനാഴ്ച ചോദ്യം ചെയ്യാൻ നാദിർഷായെ വിളിപ്പിച്ചിരുന്നു. തുടർന്ന് നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
മുൻപ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇതിനിടെയാണ് പൊലീസിന്റെ നീക്കങ്ങള്‍ മുന്നില്‍കണ്ട് നാദിര്‍ഷാ നിയമോപദേശം തേടിയത്. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നാദിര്‍ഷാ നിയമോപദേശം തേടിയത്.