Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹർജി ജനുവരിയിലേക്ക് മാറ്റി

ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെയായിരുന്നു ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, HC allows prosecution to examine news witnesses in actress assault case, HC allows prosecution to scrutinize call records of accused in actress assault case, Actress assault case Kerala High Court, anticipatory bail plea Dileep, Actor Dileep news case, Raid in Actor Dileep's house, Actor Dileep new case high Court, Kerala High Court, Kerala Police, crime news, kerala news, latest news, latest kerala news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി വിചാരണക്കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെയായിരുന്നു ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. സ്പെഷ്യൽ പ്രോസിക്യുട്ടർ വി.എൻ.അനിൽകുമാർ ഇന്ന് ഹാജരായില്ല.

ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൻ്റേയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തുടരന്വേഷണ അപേക്ഷ നൽകിയത്.

നടൻ ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രകുമാറിന്റെ പരാതി. പരാതിയിൽ നിയമോപദേശം തേടിയ ശേഷമാണ് പ്രോസികൂഷന്റെ നടപടി. കുറ്റപത്രം നൽകിയ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താനും ആവശ്യമെങ്കിൽ പ്രതി ചേർക്കാനും കോടതിക്ക് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് പ്രോസിക്യൂഷന്റെ നീക്കം.

വിചാരണക്കോടതി പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് തുടരന്വേഷണാവശ്യം.

Also Read: അപമാനിച്ച് പുറത്താക്കി, സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് എസ്.രാജേന്ദ്രൻ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case police plea postponed to january fourth

The moderation of comments is automated and not cleared manually by malayalam.indianexpress.com