തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്‌ക്ക് കാക്കനാട് സബ്‌ജയിലിൽ വച്ച് ഫോൺവിളിക്കാൻ സഹായം നൽകിയ പൊലീസുകാരൻ അറസ്‌റ്റിൽ. കളമശേരി എ.ആർ ക്യാംപിലെ സി.പി.ഒ അനീഷിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതലയുണ്ടായിരുന്ന അനീഷിനോട് മാർച്ച് ആറിനാണ് സുനി നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് വെളിപ്പെടുത്തുന്നത്. പൾസർ സുനിയുടെ ശബ്‌ദ സന്ദേശം ദിലീപിന് അയച്ചു കൊടുക്കാൻ ശ്രമിച്ചതും അനീഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ കാക്കനാടുള്ള സ്ഥാപനത്തിലേക്ക് ആറ് തവണയാണ് അനീഷ് വിളിച്ചത്. കേസിൽ 14ആം പ്രതിയാണ് അനീഷ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ