കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായകമായ തെളിവുകൾ പരിശോധിക്കാൻ ദിലീപിന് കോടതി അനുമതി നൽകി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നീ തെളിവുകൾ ദിലീപിന് കൈമാറി. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും പ്രോസിക്യൂഷന് കൈമാറി.

മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്‍റെ ശബ്ദരേഖയുമുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതിഭാഗത്തിന് പൊലീസ് തെളിവുകള്‍ കൈമാറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഉളള സ്ത്രീ ശബ്ദം ആരുടേതാണെന്ന ചോദ്യം ദിലീപിന്റെ അഭിഭാഷകർ ഉയർത്തിയിരുന്നു.

ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്ന ദിലീപിന്‍റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.