/indian-express-malayalam/media/media_files/2025/12/07/actress-assault-case1111-2025-12-07-22-19-20.jpg)
AI Generated Image
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെയും നിയമോപദേശത്തിൽ ഗുരുതരമായ പരാമർശങ്ങളുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ടെന്ന് വാർത്തയിൽ പറയുന്നു.
Also Read:ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
കേസിൽ അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്.
Also Read:നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി
എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും. നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി എൻ എസ് സുനിൽകുമാർ (പൾസർ സുനി), രണ്ടാംപ്രതി മാർട്ടിൻ ആന്റണി, , മൂന്നാംപ്രതി ബി മണികണ്ഠൻ, നാലാംപ്രതി വി പി വിജീഷ്, അഞ്ചാംപ്രതി എച്ച് സലിം, ആറാംപ്രതി പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിനതടവാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.
Read More:നിയമസഭാ തിരഞ്ഞെടുപ്പ്; സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ളവരെ കോൺഗ്രസ് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us