scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ്: എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിശദീകരണം തേടി

റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നടപടി

നടിയെ ആക്രമിച്ച കേസ്: എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ മേൽനോട്ട ചുമതലയിൽനിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംവിധായൻ ബൈജു കൊട്ടാരക്കര സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

ശ്രീജിത്തിന് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതലയില്ലെന്നും അന്വേഷണ സംഘം പുന:സംഘടിപ്പിച്ചതായി സർക്കുലറുണ്ടെന്നും സർക്കാർ അറിയിച്ചു.

സർക്കുലറും വിശദീകരണവും ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഉയർന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് 30 ന് പരിഗണിക്കാനായി മാറ്റി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case kerala high court seek response of state government on adgp transfer