scorecardresearch

അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം

Kerala High Court, actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും വാദം കേൾക്കുന്നതിൽ നിന്ന് ഒഴിവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്.

അന്വേഷണം നടക്കുന്നില്ലന്ന് ഇര ആരോപിച്ചു. അതി ജീവിതയുടെ ഭീതി അനാവശ്യമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഹർജിയിലെ ചില പരാമർശങ്ങൾ ഹർജിക്കാരി പിൻവലിക്കണം. ഇരയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് . ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വച്ചത്.

മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രഗത്ഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്നാവശ്യപ്പെട്ടുവെന്നും ഡിജിപി ടി.എ. ഷാജി ബോധിപ്പിച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഇര അഭിപ്രായം അറിയിച്ചിട്ടുണ്ടന്നും നിയമന നടപടികൾ പുരോഗമിക്കുയാണന്നും ഡിജിപി അറിയിച്ചു.

ഇരയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ആരോ കണ്ടിട്ടുണ്ടന്നും ഇതിൻ്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്നും പരിശോധനക്ക് ഫോറൻസിക് ലാബിൽ അയക്കാൻ വിചാരണക്കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ടന്നും റിപോർട്ട് തേടണമെന്നും ഡിജിപി ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗിൽ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

തുടരന്വേഷണ റിപോർട് സ്റ്റേ ചെയ്യണമെന്ന് ഇര വാദത്തിനിടെ ആവശ്യപ്പെട്ടപ്പോൾ എതിർപ്പില്ലന്ന് ഡിജിപി അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയം നീട്ടാനാവില്ലന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ കക്ഷി ചേർത്തിട്ടില്ലന്നും അവരുടെ അവകാശങ്ങളും തടസപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹർജി നൽകിയത്. നല്ല നിലയിൽ മുന്നോട്ട് നീങ്ങിയ അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുമാണ് സർക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായന്നും ഹർജിയിൽ പറയുന്നു. കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്.

ഈ മാസം മുപ്പതിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

Also Read: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case kerala high court ldf government