scorecardresearch

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ചു; ഇനി കൂട്ടില്ലെന്ന് കോടതി

കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി

കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി

author-image
WebDesk
New Update
Actress attack case, Supreme Court, Survivor's plea rejected, Plea for transfer trial

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് അനുവദിച്ചിട്ടുള്ളത് .മേയ് 30 ന് മുൻപ് അന്വേഷണം പൂർത്തിയാക്കണം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

Advertisment

കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. തുടന്വേഷണത്തിന് മുന്നു മാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്.

കാവ്യ മാധവൻ അടക്കം കുടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും തെളിവുകൾ ശസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും കുടുതൽ സമയം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ തുടരുന്വഷണം റദ്ദാക്കണമെന്ന ദിലിപിന്റെ ഹർജിയും ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണന്ന ദിലിപിന്റെ വാദവും കോടതി തള്ളി.

Advertisment

നടൻ ദിലിപ് തെളിവ് നശിപ്പിച്ചെന്നും വധഗൂഢാലോചന കേസിൽ ദിലിപ് അടക്കമുള്ളവർക്കെതിരെ തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹർജി കോടതി തള്ളിയത്. തനിക്കെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കുകയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലിപ് കോടതിയെ സമീപിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Also Read: ദിലീപിന് തിരിച്ചടി, വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

Kerala High Court Dileep Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: