scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി; കേസ് മറ്റൊരു ബെഞ്ചിലേക്ക്

കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് അതിജീവിത ഹർജി നൽകിയിട്ടുള്ളത്

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റി

സ് കൗസർ എടപ്പഗത്ത് ഒഴിവായി. ഹർജി മറ്റാരു ബെഞ്ച് പരിഗണിക്കും. ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയെങ്കിലും കേസ് അതേ കോടതിയിൽ തന്നെ ലിസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹർജി നൽകിയിട്ടുള്ളത്. നല്ല നിലയിൽ മുന്നോട്ട് നീങ്ങിയ അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുമാണ് സർക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായന്നും ഹർജിയിൽ പറയുന്നു. കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്.

ഈ മാസം മുപ്പതിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു. കേസ് നാളെ പരിഗണിച്ചേക്കും

Also Read: ‘ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധം’; ഹൈക്കോടതിയെ സമീപിച്ച് ആക്രമിക്കപ്പെട്ട നടി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case kauser edappagath withdrew from hearing the petition of survivor