ആലുവ: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കേസ് ഡയറി കോടതയിൽ ഹാജരാക്കി. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കിയത്. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർക്കുന്ന ഭാഗമായാണ് അന്വഷണസംഘത്തിന്‍റെ നടപടി. ദിലീപിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ട് എന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ട്, അന്വേഷണം ശരിയായ ദിശയിലാണ് എന്നും എ.വി ജോർജ്ജ് ആലുവയിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.