scorecardresearch

Latest News

നടിയെ ആക്രമിച്ച കേസ്: കോടതി രേഖകൾ ചോർന്നെന്ന പരാതി; എഡിജിപി വിശദീകരണം നൽകി

സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കോടതി എഡിജിപിയോട് റിപ്പോർട്ട് തേടിയത്

Actress Attack Case, Dileep, Crime Branch

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന പരാതിയിൽ എഡിജിപി വിശദീകരണം നൽകി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കോടതി എഡിജിപിയോട് റിപ്പോർട്ട് തേടിയത്. വിചാരണകോടതിയാണ് കേസ് പരിഗണിച്ചത്.

കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ബൈജു പൗലോസിന് എതിരെയുള്ള പരാതി. കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം വിചാരണകോടതിയിൽ ഹാജരാക്കി. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. മൂന്ന് മാസം കൂടി സാവകാശം തേടികൊണ്ടുള്ള പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രിൽ 15ന് പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തീർപ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാൽ കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണത്തിന് മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് എട്ടിലെ ഉത്തരവില്‍ നിര്‍ദേശിച്ച സമയക്രമം നീട്ടണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹർജി സമർപ്പിച്ചത്.

അതിനിടെ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സൈബർ വിദഗ്‌ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

Also Read: പാലക്കാട് ഇന്ന് സർവകക്ഷി യോഗം; നിരോധനാജ്ഞ തുടരുന്നു, ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case investigation progress report crime branch trail court updates