കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗായിക റിമി ടോമിയെ പൊലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിലുള്ള സിഐ ബിജു പൗലോസ് നടിയെ വിളിച്ച് ചോദിച്ചത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിമി ടോമി പറഞ്ഞു.

Read More: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കില്ല; പൊലീസിനോട് കാവ്യ

നടി ആക്രമിക്കപ്പെട്ട വിവരം എപ്പോഴാണ് അറിഞ്ഞത്, എങ്ങിനെയാണ് അറിഞ്ഞത് തുടങ്ങിയ കാര്യങ്ങളും പൊലീസ് ആരാഞ്ഞതായാണ് റിമി ടോമി വിശദീകരിച്ചത്. കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പേരിലേക്ക് എത്തിയിരിക്കുകയാണ്. ദിലീപുമായി അടുത്ത ബന്ധമുള്ള സിനിമ മേഖലയിലെ പ്രമുഖരോട് ഇപ്പോഴും വിവരങ്ങൾ ആരായുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ