കൊച്ചി: നടിയെ അക്രമിച്ച കേസ്സിൽ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് നിർദേശം. അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്ന് സർക്കാർ വാദത്തിനിടെ അറിയിച്ചതിനെ തുടർന്നാണ് കോടതി സമയം അനുവദിച്ചത്.
ഇത് അവസാന അവസരമാക്കണമെന്നും ഇനി അവസരം നൽകരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. മൂന്ന് സാക്ഷികൾ ഇതര സംസ്ഥാനത്താണെന്നും ഒരാൾ കോവിഡ് ബാധിതനായി ചികിത്സയിലാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
Also Read: ഗൂഢാലോചനക്കേസ്: ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും