കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യം തേടി കേസിലെ ഒന്നാം പ്രതി സുനില്‍ എന്‍ എസ് (പൾസർ സുനി എന്ന് അറിയപ്പെടുന്നു) ഹൈക്കോടതിയെ സമീപിച്ചു. വിചാരണ അനന്തമായി നീളുകയാണന്നും ആറ് വർഷത്തിലധികമായി ജയിലിലാണന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. വിചാരണ യഥാസമയം പൂർത്തിയായില്ലങ്കിൽ ജാമ്യാപേക്ഷ ഹൈക്കോടതിയോട് പുനപ്പരിശോധിക്കാൻ സുപ്രീം കോടതിയുടെ തന്നെ നിർദേശമുണ്ടെന്നും ഹർജിയിൽ പറയുന്നു.
വിചാരണ തുടരുകയാണന്ന കാരണം ചൂണ്ടിക്കാട്ടി പൾസർ സുനിയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. കേസ് വരുന്ന 13 പരിഗണിക്കാനായി മാറ്റി.