നടിയെ അക്രമിച്ച കേസ്: നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി വീണ്ടും നീട്ടും

റിമാന്‍ഡ് നീട്ടുന്നതടക്കമുള്ള കോടതി നടപടികള്‍ വfഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും

dileep, actress attack case

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതടക്കമുളള കോടതി നടപടികള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും. 14 ദിവസത്തേക്ക് കൂടി ദിലീപിന്റെ റിമാൻഡ് നീട്ടാനാണ് സാധ്യത. ആള്‍ത്തിരക്കും സുരക്ഷയും പരിഗണിച്ചാണിത്. അതേസമയം, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധിയുണ്ടായേക്കും. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാമതും ഹൈക്കോടതി തളളിയിരുന്നു. അറസ്‌റ്റിലായി 50-ാം ദിവസമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

നടിയെ ഉപദ്രവിച്ച കേസിൽ 11-ാം പ്രതിയാണ് ദിലീപ്. കേസിലെ മുഖ്യപ്രതി സുനിൽ കുമാറുമായി (പൾസർ സുനി) ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരായ കുറ്റം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case dileeps remand should be extended

Next Story
കോഴിക്കോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നുerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com