നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹർജി ഡിസംബർ 11 ലേക്ക് സുപ്രീം കോടതി മാറ്റി

നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണെന്ന് ദിലീപ് പറയുന്നു

Dileep, ദിലീപ്, Actress Attacked, നടിയെ ആക്രമിച്ച കേസ്, ഹെെക്കോടതി, High Court, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാർഡിന്റെ പകര്‍പ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി വാദത്തിനായി ഡിസംബർ 11 ലേക്ക് മാറ്റി. വിചാരണ കോടതിയും ഹൈക്കോടതിയും തളളിയ കേസാണ് സുപ്രീം കോടതിയിലേക്ക് എത്തിയിരിക്കുന്നത്.

ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. നടി ആക്രമിക്കപ്പെട്ടപ്പോൾ മുഖ്യപ്രതിയായ പൾസർ സുനി പകർത്തിയതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉളളത്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌ത് ഉണ്ടാക്കിയവയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഇതിൽ ഒരു സ്ത്രീയുടെ ശബ്ദം ഉണ്ടായിരുന്നുവെന്നും അത് മായ്‌ച്ച് കളഞ്ഞതായും ദിലീപ് വാദം ഉന്നയിക്കുന്നു.

നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണെന്ന് ദിലീപ് പറയുന്നു. പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.

വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാത്ത പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ നടന്‍ സമീപിച്ചത്. മെമ്മറി കാർഡിന്റെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ദിലീപിന് വേണ്ടി ഹാജരായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case dileeps plea in sc

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com