കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. രാവിലെ 10.15ന് ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വ്യക്തമാക്കിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി അറിയിച്ചു.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മായിരുന്നു​ ഹ​ർജി​യി​ലെ ആ​വ​ശ്യം. കേസിലെ 11-ാം പ്രതിയാണ് ‌ദിലീപ്.

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വ്യാ​ഴാ​ഴ്​​ച വാ​ദം കേ​ട്ട ശേ​ഷം സിം​ഗി​ൾ ബെ​ഞ്ച്​ ഹർ​ജി വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. ദി​ലീ​പാ​ണ്​ സം​ഭ​വ​ത്തി​​ന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. പീ​ഡ​ന​രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ ക്വ​ട്ടേഷ​ൻ ന​ൽ​കി​യ​ത്​ ക്രി​മി​ന​ൽ, നി​യ​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​സം​ഭ​വ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​ദ്ര​വെ​ച്ച ക​വ​റി​ൽ കേ​സ് ഡ​യ​റി​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവും ദിലീപിനെതിരെ ഇല്ലെന്നുമാണ് അഡ്വ. രാംകുമാര്‍ കോടതിയില്‍ വാദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ