കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ധാരണ. നിയമോപദേശം തേടാനും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനും അന്വേഷണസംഘം ആലുവയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സു​നി​ൽ കു​മാ​ർ (പ​ൾ​സ​ർ സു​നി) ര​ണ്ടാം പ്ര​തി​യാ​കും. ഗൂ​ഢാ​ലോ​ച​ന എ​ന്ന​തു കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു തു​ല്യ​മാ​ണെ​ന്നു​ള്ള നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ദി​ലീ​പി​നെ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ക്കാ​നു​ള്ള നീ​ക്കം. നി​ല​വി​ൽ സു​നി​ൽ​കു​മാ​ർ ഒ​ന്നാം​പ്ര​തി​യും ദി​ലീ​പ് പ​തി​നൊ​ന്നാം പ്ര​തി​യു​മാ​ണ്.

കൃ​ത്യം ന​ട​ത്തി​യ​തു ദി​ലീ​പി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​യാ​ളാ​ണു സു​നി​ൽ കു​മാ​ർ. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു ന​ടി​യോ​ട് മു​ൻ വൈ​രാ​ഗ്യ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. എ​ട്ടു വ​കു​പ്പു​ക​ൾ ചു​മ​ത്തി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളോ​ടെ​യാ​ണു താ​ര​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.