കൊച്ചി: നടിയെ തട്ടിെൈക്കാണ്ടു പോയി ആക്രമിച്ചതിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുക വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി. ദിലീപിന്റെ റിമാന്‍ഡ് കാലാവതി ഇന്നവസാനിക്കാനിരിക്കെ അങ്കമാലി കോടതിയാണ് ഇതിന് അനുമതി നല്‍കിയത്.

കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കാന്‍ അനുമതി നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്നും ദിലീപിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഫാന്‍സ് അസോസിയേഷനുകളും ഭാരവാഹികളുമാണ് ഇതിനു പുറകില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയോടെയായിരിക്കും നടക്കുക. ഇതിനുള്ള സംവിധാനം ഒരുക്കിയതായി പോലീസ് അറിയിച്ചു. ദിലീപിനനുകൂലമായ ജനവികാരം തടയുന്നതിന്റെ ഭാഗമായാണിതെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ