/indian-express-malayalam/media/media_files/uploads/2018/12/Dileep-Moves-Supreme-Court-in-Actress-Attack-Case.jpg)
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി വച്ചു. ഇന്ന് പരിഗണിക്കാനെടുത്തെങ്കിലും കേസ് ക്രിസ്മസ് അവധിയ്ക്ക് ശേഷം കേള്‍ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാനാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നില്ലെങ്കിലും സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ഹരണ്‍ പി.റാവല്‍ കോടതിയില്‍ ഹാജരായി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി.സന്ധ്യ ഇന്നും കോടതിയില്‍ ഹാജരായിരുന്നു.
ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.