/indian-express-malayalam/media/media_files/dDeD3gai9eBlh5h7nRXb.jpg)
ദിലീപ്
Actor Dileep Rape case Verdict: കൊച്ചി: പോലീസ് തനിക്കെതിരെ ചമച്ച കള്ളക്കഥയാണ് നടിയെ ആക്രമിച്ച കേസ് എന്ന് നടൻ ദിലീപ്. ജയിലിലെ കൂട്ടുപ്രതികളെ കൂട്ടുപിടിച്ചാണ് പോലീസ് എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കിയത്. കള്ളക്കഥ കോടതിയിൽ തകർന്ന് വീണു. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയത്. എന്നെ തകർക്കുകയായിരുന്നു ഗൂഢാലോചനയുടെ യഥാർത്ഥ ലക്ഷ്യം. എന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ ശ്രമിച്ചു. ചില മാധ്യമങ്ങളും പോലീസിന് കൂട്ടുനിന്നുവെന്നും ദിലീപ് ആരോപിച്ചു. കോടതി മുറിയിൽനിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ വെറുതെ വിട്ടിരുന്നു. കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചനയും, തെളിവ് നശിപ്പിക്കൽ കുറ്റവും തെളിഞ്ഞില്ല. എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. പത്ത് പേരാണ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും, ഒരാളെ കേസിൽ കുറ്റവിമുക്തനാക്കുകയായിരുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ.
Also Read: 261 സാക്ഷികൾ, 438 ദിവസത്തെ വിസ്താരം; ജുഡീഷ്യറിയിൽ ചരിത്രമായി നടിയെ ആക്രമിച്ച കേസ്
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്. ഈ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതികൾക്കുള്ള ശിക്ഷാവിധി ഡിസംബർ 12 ന് പറയും.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
Read More:അവൾക്കൊപ്പം: നീതിക്കായുള്ള 3215 ദിവസത്തെ പോരാട്ടം; ഡബ്ല്യുസിസിയുടെ നാൾവഴികളിലൂടെ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us