scorecardresearch

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; രണ്ടു ദിവസമായി ദിലീപിനെ ചോദ്യം ചെയ്തത് 22 മണിക്കൂർ

ദിലീപിനെ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന് അനുമതിയുള്ളത്

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. 11 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ദിനവും ചോദ്യം ചെയ്യൽ 11 മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

രണ്ട് ദിവസങ്ങളിലായി ഇതോടെ 22 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനൊടുവിൽ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ദിലീപിനെ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന് അനുമതിയുള്ളത്.

കേസുമായി ബന്ധപ്പെട്ട്, സംവിധായകന്‍ റാഫി അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയിരുന്നു. ദിലീപിനോട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി തോന്നിയിട്ടില്ലെന്ന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ റാഫി പറഞ്ഞിരുന്നു.

അതേസമയം, കേസില്‍ വിചാരണയ്ക്കുള്ള കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കുമെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case dileep questioning crime branch