scorecardresearch
Latest News

ദിലീപും സംഘവും തെളിവുകൾ നശിപ്പിച്ചു; ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്ന് സർക്കാർ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലിപ് സമർപ്പിച്ച ഹർജിയെ എതിർത്താണ് സർക്കാർ നിലപാടറിയിച്ചത്

ദിലീപും സംഘവും തെളിവുകൾ നശിപ്പിച്ചു; ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപും സംഘവും തെളിവുകൾ നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് രേഖകൾ നശിപ്പിച്ച ശേഷമാണ് ഹൈക്കോടതിക്ക് കൈമാറിയതെന്നും ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലിപ് സമർപ്പിച്ച ഹർജിയെ എതിർത്താണ് സർക്കാർ നിലപാടറിയിച്ചത് . ജനുവരി 29 നാണ് ഫോൺ കൈമാറാൻ കോടതി ഉത്തരവിട്ടത്.

മുംബെയിലെ ലാബിൽ കൊണ്ടുപോയാണ് തെളിവുകൾ നശിപ്പിച്ച ശേഷമാണ് ഫോൺ കോടതിക്ക് നൽകിയത്. ദിലീപ് ഹാജരാക്കിയ ഒന്നാമത്തെ ഒന്നാമത്തെ ഐഫോണിൽ ഉപയോഗിച്ച സിം റോഷൻ ചിറ്റൂരിൻ്റേതാണന്ന് സംശയമുണ്ടന്നും റോഷൻ ദിലീപിൻ്റെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ ആണന്നും സർക്കാർ അറിയിച്ചു.

ഫോണുകൾ മുംബയിയിലെ ലാബിൽ എത്തിച്ച് തെളിവുകൾ നശിപ്പിക്കുന്നതിന് പ്രതികൾക്ക് വിൻസൻറ് ചൊവ്വല്ലുർ എന്നയാളുടെ സഹായം ലഭിച്ചിട്ടുണ്ട്. ബാലചകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ പ്രതികളുടെ ശബ്ദം സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും പ്രതികൾ സഹകരിച്ചില്ല. പ്രതികൾ തെളിവു നശിപ്പിക്കുന്ന തിരക്കിലായിരുന്നു. നടിയെ ആമിച്ച കേസിൽ , നുണ നുറ് പ്രാവശ്യം ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ദിലീപ് പയറ്റുന്നതെന്നും ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന ദിലീപിൻ്റെ ഹർജി ഹൈക്കോടതി തള്ളി . അന്വേഷണം ഏപ്രിൽ 15 നകം പൂർത്തിയാക്കണം. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രിമിനൽ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. നേരത്തെ അന്വേഷണം പൂർത്തിയാക്കുന്നതിന് ക്രൈംബ്രാഞ്ച് മൂന്ന് മാസം സമയം കൂടി തേടിയിരുന്നു.

അന്വേഷണം മാർച്ച് ഒന്നിനകം പുർത്തിയാക്കണമെന്ന കോടതിയുടെ വാക്കാലുള്ള നിർദേശത്തെ തുടർന്നാണ് പ്രോസിക്യൂഷൻ രേഖാമൂലം സാവകാശം തേടിയത്. തുടരന്വേഷണ പദ്ധതിയും രേഖകളും ബന്ധപ്പെട്ട വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ ഒരു പരിചയമില്ലെന്നും ബാലചന്ദ്രകുമാർ സ്വാഭാവിക സാക്ഷിയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

ബാലചന്ദ്രകുമാർ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ലെന്നും പൊലീസിന് പരാതി നൽകുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരു മാസം മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയിൽ ഗൂഢാലോചന കേസ് ചുമത്താൻ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്ന് വാദത്തിനിടെ ദിലീപ് ബോധിപ്പിച്ചു. ആദ്യ കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നായിരുന്നു ദിലീപിന്റെ ആരോപണം. അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നും നടി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Also Read: ഉറക്കത്തിനിടെ ദുരന്തം; ഇരുനില വീടിന് തീപിടിച്ച് കുഞ്ഞുൾപ്പെടെ അഞ്ചുപേർ മരിച്ച നിലയിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case dileep plea high court verdict