/indian-express-malayalam/media/media_files/uploads/2017/06/dileep.jpg)
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി സുനിൽകുമാറിന്റെ സഹതടവുകാരൻ ബ്ലാക്മെയിൽ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപും സംവിധായകൻ നാദിർഷയും പൊലീസിൽ പരാതി നൽകി. സുനിലിന്റ സഹതടവുകാരൻ വിഷ്ണുവിനെതിരെയാണ് ഇരുവരും പരാതി നൽകിയത്. ഒന്നരകോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ബ്ലാക്മെയിൽ ചെയ്തതായി പരാതിയിൽ പറയുന്നു.
നാദിർഷയെയാണ് വിഷ്ണു വിളിച്ചതെന്നാണ് പരാതിയിലുളളത്. നടിയെ ആക്രമിച്ച കേസിൽ പങ്കില്ലെന്ന് അറിയാം. പക്ഷേ ഒന്നരക്കോടി രൂപ തന്നില്ലെങ്കിൽ സുനിൽ കുമാർ ദിലീപിന്റെ പേര് പറയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. നിങ്ങൾ ഒന്നരക്കോടി തന്നില്ലെങ്കിൽ രണ്ടരക്കോടി രൂപ തരാൻ തയാറായി ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ദിലീപും നാദിർഷയും ഡിജിപിക്ക് കൈമാറി.
രണ്ടു മാസം മുൻപാണ് പരാതി നൽകിയതെന്ന് ദിലീപ് വ്യക്തമാക്കി. കേസിലെ പുനരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ദിലീപ് പറഞ്ഞു. തന്റെ സഹായിയെയും നാദിർഷയെയുമാണ് ഫോൺ വിഷ്ണു എന്നയാൾ വിളിച്ചത്. തന്നെ ബന്ധപ്പെടാൻ കഴിയാത്തതുകൊണ്ടാണ് നാദിർഷയെ വിളിച്ചത്. നടി ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നറിയില്ല. തന്റെ ചിത്രങ്ങൾ തകർക്കാൻ ഗൂഢാലോചനയെന്നും ദിലീപ് പറഞ്ഞു. പരാതിക്കാരൻ എന്ന നിലയിൽ ഉടൻ മൊഴി നൽകുമെന്നും ദിലീപ് വ്യക്തമാക്കി.
ഒന്നരക്കോടി രൂപ തന്നില്ലെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ പേര് പറയുമെന്നു ഭീഷണിപ്പെടുത്തിയതായി നാദിർഷ പറഞ്ഞു. ദിലീപിന്റെ പേര് പറയാൻ പുറത്തുനിന്ന് സമ്മർദ്ദമുണ്ടെന്നും ദിലീപിനെ കുടുക്കാൻ ചില താരങ്ങൾ ശ്രമിക്കുന്നുവെന്നും പറഞ്ഞു. പ്രമുഖ നടന്മാർ ഉൾപ്പെടെയുളളവരുടെ പേരുകൾ പറഞ്ഞെന്നും നാദിർഷ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.