കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതന് ദിലീപിന്റെ ഫ്ലാറ്റില്‍ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. എം ജി റോഡിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയാറാക്കിയതിന് ശേഷമായിരുന്നു അന്വേഷണ സംഘം മടങ്ങിയത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. ഗൂഢാലോചന ആലുവയിലെ വീട്ടില്‍ വച്ച് മാത്രമല്ല ദിലീപിന്റെ ഫ്ലാറ്റിലും നടന്നെന്ന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ വേഗത്തിലുള്ള നടപടി.
സില് ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനം പറഞ്ഞേക്കും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദേശം നല്‍കും. കേസ് അല്‍പ്പസമയത്തിനകം പരിഗണിക്കും.
കോടതി ഉത്തരവിനെ മറയാക്കി പ്രതികൾ പല തെളിവുകളും ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷന് ഇന്നലെ ആരോപിച്ചിരുന്നു. ഞങ്ങൾ തെളിവുകളും പലതും ശേഖരിച്ചു. കേരളത്തിൽ മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല.
മുൻകൂർ ജാമ്യം പോയിട്ട് ജാമ്യം നൽകാൻ പോലും കഴിയില്ല. സ്വന്തം പ്രവൃത്തികൊണ്ട് തന്നെ കുറ്റക്കാരാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. കേസ് ഡയറി ഹാജരാക്കാൻ തയാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. മാധ്യമങ്ങളിലെ പ്രതികരണം വച്ചാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. സാധാരണ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പോലെ തന്നെ ഇതും പരിഗണിക്കണം. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ദിലീപും മറുപടി പറഞ്ഞു. തന്റെ അമ്മ ഒഴികെ എല്ലാവരേയും പ്രതിയാക്കിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.
Also Read: ദിലീപിന് നിര്‍ണായകം; ഫോണുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം