കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ആലുവയിലെ പദ്മസരോവരം എന്ന വീട്ടിൽ നിന്നാണ് മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്.
വധഗൂഡാലോചന കേസിലെ തെളിവ് ആണ് കാറെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് കസ്റ്റഡിയിലെടുത്ത വാഹനം. ഇതിനാൽ ഈ കാര്‍ ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തു. ആവശ്യമായ സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് അന്വേഷണ സംഘം കാർ ദിലീപിന് കൈമാറിയത്.
2016ൽ പൾസർ സുനിയും ബാലചന്ദ്ര കുമാറും സഞ്ചരിച്ച വാഹനമാണ് ഇതെന്നും ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണെന്നും അന്വേഷണ സംഘം പറയുന്നു.
സുനിക്കൊപ്പം ദിലീപിന്റെ സഹോദരൻ അനൂപും കാറിൽ ദിലീപിന്റെ വീട്ടിലെത്തിയെന്നും അന്ന് വീട്ടിൽ വച്ച് സുനിക്ക് ദിലീപ് പണം കൈമാറിയെന്നും അന്വേഷണ സംഘത്തെ അധികരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.