കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ഇന്ന് ഇരു വിഭാഗവും കോടതിക്ക് മുന്നിൽ വാദങ്ങൾ നിരത്തി. ദിലീപിനെതിരേ സിനിമയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലിബർട്ടി ബഷീറും ഒരു പരസ്യ കന്പനിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കോടതിയെ അറിയിച്ചു. “ഒരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരേ ടവറിന് കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം ഗൂഢാലോചന നടന്നെന്ന് പറയാന്‍ കഴിയില്ല. പ്രതിയായ സുനി പറയുന്നത് മാത്രമാണ് പൊലീസ് ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ തവണ ജാമ്യഹർജിയെ എതിർക്കാൻ പോലീസ് നിരത്തിയ വാദങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

ജൂലൈ പ​ത്തി​നാ​ണ് ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പി​ന്നീ​ട് ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യും ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ത​ള്ളി​യി​രു​ന്നു. ഇന്ന് അ​ഞ്ചാ​മ​ത്തെ കേ​സാ​യാ​ണ്​ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ച്ചത്.

കഴിഞ്ഞ തവണ ജാമ്യം നിഷേധിക്കാന്‍ പോലീസ് ഉയര്‍ത്തിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിട്ടുണെന്നാണ് ദിലീപിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വാങ്ങിയ നടനാണ്. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ പൂര്‍ത്തിയിക്കാനാവാത്തത് വലിയ സാന്പത്തിക നഷ്ടമുണ്ടാക്കുമെന്നും ദിലീപ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

പോലീസിന്റെ പ്രത്യേകിച്ച് എഡിജിപി ബി സന്ധ്യ കേസില്‍ ഇടപെട്ടുവെന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. ദിലീപിന്റെ ജാമ്യപേക്ഷക്കെതിരെ പോലീസ് മറുപടി സത്യവാങ്മൂലം നിലവില്‍ സമര്‍പ്പിച്ചിട്ടില്ല.റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനാലാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ കേസ് ഇന്ന് പരിഗണിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ