കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്ത്. കുറ്റവാളി എത്ര ഉന്നതനാണെങ്കിലും തെളിവുകളുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ സൂചനയാണ് ദിലീപിന്റെ അറസ്റ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
പ്രതി ആരെന്നോ അല്ലെന്നോ തീരുമാനിക്കുന്നത് സര്‍ക്കാരോ മറ്റേതെങ്കിലും ബാഹ്യ ശക്തികളോ അല്ല. അത് പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അറസ്റ്റ്. തെളിവുകളുണ്ടെങ്കില്‍ എത്ര ഉന്നതനാണെങ്കിലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കുന്ന സര്‍ക്കാരല്ലിത്. ഒരു തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദവും അന്വേഷണ സംഘത്തിന് ഉണ്ടായില്ലെന്നതിന് ഉദാഹരണമാണ് അറസ്റ്റെന്നും കോടിയേരി വ്യക്തമാക്കി.
വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഇത്തരം മാഫിയാ സംഘടനകള്‍ ഇനിയും ആ കലാമേഖലയില്‍ ആവശ്യമില്ല. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വിഎസ് പറഞ്ഞു.
ദിലീപിനും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കും എതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ദിലീപ് കേരളത്തിന് മുഴുവന്‍ അപമാനമാണെന്നും താരസംഘടന 'അമ്മ' പിരിച്ചു വിടണമെന്നും പ്രതികരിച്ച ചെന്നിത്തല കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, അന്വേഷണത്തിലും ദിലീപിന്റെ അറസ്റ്റിലും സംശയങ്ങളുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും സിപിഎം ഇരയോടൊപ്പമാണെന്നുമായിരുന്നു മുഖ്യന്ത്രി നേരത്തേ പ്രതികരിച്ചത്. പിന്നെങ്ങനെയാണ് കേസില്‍ ഇത്തരമൊരു വഴിത്തിരിവുണ്ടായതെന്ന് പി.സി.ജോര്‍ജ് ചോദിച്ചു. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരേ വേദി പങ്കിട്ടതിനു ശേഷമാണ് കേസായതും ഗൂഢാലോചനയായതും. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് താന്‍ പറയില്ലെന്നും എന്നാല്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഗൂഢാലോചനയില്ലെന്ന മുൻവിധിയോടെയുള്ള അഭിപ്രായ പ്രകടനം നടത്തിയ മുഖ്യമന്ത്രിക്ക് കൃത്യമായ ഒരു പാഠമാണ് ഈ കേസ് നൽകുന്നതെന്ന് വി.എം.സുധീരൻ. ഏത് സമ്മർദ്ദമുണ്ടായാലും ഇതുപോലെ മുൻവിധിയോടെ അഭിപ്രായങ്ങൾ പറയാതിരിക്കുക. കേസന്വേഷണത്തിന് പൊലീസിനെ സ്വതന്ത്രമായി വിടുക. നടി ക്രൂരമായി അക്രമിക്കപ്പെട്ട കേസ് കേരള പൊലീസിന് ഒരു ടെസ്റ്റ് കേസ്സാണെന്ന് ജൂൺ 30 ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഈ 'ടെസ്റ്റി'ൽ ഒന്നാം ഘട്ടം കേരള പോലീസ് വിജയകരമായി പിന്നിട്ടതിൽ സംതൃപ്തിയുണ്ടെന്നും സുധീരൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്നു രാവിലെ മജിസ്‌ട്രേറ്റിന്റെ മുമ്പിലെത്തിച്ച ദിലീപിനെ ആലുവ സബ്ജയിലില്‍ പ്രവേശിപ്പിച്ചു.
ദിലീപ് കേരളത്തിന് അപമാനമെന്ന് ചെന്നിത്തല; ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കള്‍
കുറ്റവാളി എത്ര ഉന്നതനാണെങ്കിലും തെളിവുകളുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ സൂചനയാണ് ദിലീപിന്റെ അറസ്റ്റെന്ന് കോടിയേരി ബാലകൃഷ്ണൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.