കൊച്ചി: ദിലീപിൽനിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ആസിഫ് അലി. ദിലീപിൽനിന്നല്ല ഒരു പുരുഷനിൽനിന്നും ഒരിക്കലും ഇത് പ്രതീക്ഷിക്കുന്നില്ല. കുറ്റം തെളിയുന്നവതുവരെ ദിലീപ് ആണ് ഇത് ചെയ്തതെന്ന് ആരും വിശ്വസിച്ചിരുന്നില്ല. കുറ്റവാളിയെ സംരക്ഷിക്കുന്ന ഒരു നടപടിയും ‘അമ്മ’യുടെ ഭാഗത്തുനിന്നും അംഗീകരിക്കില്ല. ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിക്കുമെന്നും ആസിഫ് പറഞ്ഞു.

എന്റെ അഭിപ്രായം യോഗത്തിൽ ഉന്നയിക്കും. എന്റെ കൂടെ നയം ഉൾപ്പെട്ട പ്രതികരണം അമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. ദിലീപ് കുറ്റവാളിയാണെന്ന കാര്യത്തിൽ ഇപ്പോഴാണ് വ്യക്തത വന്നത്. ദിലീപിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നടൻ ദേവൻ പറഞ്ഞു.

കൊച്ചിയിലെ അമ്മയുടെ വസതിയിലാണ് താര സംഘടനയായ അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുകയാണ്. ഇതിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരങ്ങൾ. നടൻ ദിലീപിനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ‘അമ്മ’ സംഘടനയിൽനിന്നും ദിലീപിനെ പുറത്താക്കിയേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ