scorecardresearch

നടിയെ ആക്രമിച്ച കേസ്: വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക

സൈബർ ഇടങ്ങളിൽ അധിക്ഷേപവും നുണ പ്രചരിപ്പിക്കലും നടക്കുന്നു. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ട്

സൈബർ ഇടങ്ങളിൽ അധിക്ഷേപവും നുണ പ്രചരിപ്പിക്കലും നടക്കുന്നു. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ട്

author-image
WebDesk
New Update
TB Mini

ടി.ബി.മിനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. സൈബർ ഇടങ്ങളിൽ അധിക്ഷേപവും നുണ പ്രചരിപ്പിക്കലും നടക്കുന്നു. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും ടി.ബി.മിനി വ്യക്തമാക്കി.

Advertisment

Also Read: ശബരിമല സ്വർണക്കൊള്ള: എ.പത്മകുമാറിന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ പറഞ്ഞു. എട്ടാംപ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച ശേഷം മനസിലാക്കും. തെളിവുകളുടെ അപാകത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: തദ്ദേശപ്പോര്; ഏഴു ജില്ലകളിലും മികച്ച പോളിങ്

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

Also Read: "ഇനി ഇവിടെയുണ്ടാകും;" പാലക്കാടെത്തി വോട്ടു ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

നടൻ ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്തു പേരായിരുന്നു വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് വിചാരണ കോടതി നടനെ വെറുതെ വിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. 

Read More: 'ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന്' ഹൈക്കോടതി; സൂരജ് ലാമയെ കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം

actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: