scorecardresearch

Latest News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി 17ലേക്കു മാറ്റി

കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു

removal of illegal hoardings from roads, kerala high court, high court on removal of illegal hoardings, high court on removal of flags from roads, kera news, latest news, latest kerala news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി നടക്കുന്നുണ്ടെന്നാരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പതിനേഴിലേക്കു മാറ്റി. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നു എന്ന ഗുരുതര ആരോപണമായിരുന്നു അതിജീവിത ഹര്‍ജിയില്‍ ഉന്നയിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം കോടതിയില്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന നിലപാട് ഹൈക്കോടതിയെ ബോധിപ്പിച്ചു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്.

കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. ജൂലൈ 15 വരെയാണ് സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. സമയം നീട്ടി നൽകണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു.

ഫോണുകളിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റൽ രേഖകളും ശബ്ദ ശകലങ്ങളും അടക്കം ആയിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും കുടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി അറിയിച്ചു.

അതേസമയം, കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംവിധായൻ ബൈജു കൊട്ടാരക്കര സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.

പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിച്ചതായും മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി ഷേഖ് ദർവേഷ് സാഹിബിനാണെന്നും സർക്കാർ അറിയിച്ചു. അന്വേഷണ സംഘത്തിനു കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണ സംഘം പു:സംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവും ഹാജരാക്കി.

Also Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case crime branch investigation kerala high court