scorecardresearch

നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് കാനം രാജേന്ദ്രൻ

സിനിമ രംഗത്തെ അനാശാസ്യ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന്​ കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

സിനിമ രംഗത്തെ അനാശാസ്യ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന്​ കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kanam rajendran

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭത്തിൽ ഗൂഢാലോചന പൊലീസ് പുറത്ത്കൊണ്ട് വരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 32 വർഷമായി സിനിമയിൽ പ്രവർത്തിച്ച ഗണേഷ് കുമാർ ഇന്ന് ഉന്നയിച്ച​ ആരോപണത്തെ ഗൗരവമായി കാണണം എന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സിനിമ രംഗത്ത് ക്രിമിനൽവത്കരണം വ്യാപകമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

Advertisment

നടിയെ അക്രമിച്ച സംഭവത്തിൽ ഉയർന്ന് വന്ന​​​ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ് എന്നും പ്രതികൾ​ ഉടൻ തന്നെ പൊലീസ് വലയിലാകുമെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഡിജിപിയുടെ മേൽനോട്ടത്തിൽ മികച്ച രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നും കാനം കൂട്ടിച്ചേർത്തു,

സിനിമ രംഗത്തെ അനാശാസ്യ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന്​ കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സർക്കാർ ഒരു സിനിമ നയം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനെ മാധ്യമങ്ങൾ നടത്തുന്ന വിചാരണ അന്വേഷത്തെ വഴിതെറ്റിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kanam Rajendran Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: