കേസിൽനിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി ആക്രമണത്തിനിരയായ നടിയുടെ സഹോദരൻ. കേസിൽനിന്നും ഒഴിഞ്ഞു മാറുമോയെന്ന് പലരും ചോദിക്കുന്നുണ്ട്. പിന്മാറാനായിരുന്നു എങ്കിൽ ഒരിക്കലും മുന്നിലേക്ക് വരുമായിരുന്നില്ലല്ലോയെന്നു നടിയുടെ കസിൻ രാജേഷ് ബി.മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Read More: ‘ഇര’ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമോ? പ്രതികരണവുമായി നടിയുടെ സഹോദരൻ

നീതിയ്ക്കു വേണ്ടി ഏതറ്റം വരേയും പോകാൻ തയാറാണ്. എന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ. ഒരു സെലിബ്രിറ്റിക്ക് ഇങ്ങനെ സംഭവിച്ചാൽ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് എന്തെല്ലാം സംഭവിച്ചുകൂടാ. അങ്ങിനെ സംഭവിച്ചാൽ തന്നെ പ്രതികരിക്കാനുള്ള ആർജവം സ്ത്രീകൾ കാണിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ കേസിൽ നിന്നും ഞങ്ങൾ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറയുന്നതെന്നും രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാജേഷ് ബി.മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പല സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്നു … കേസിൽ നിന്നും ഒഴിഞ്ഞു മാറുമോ എന്ന് … ഞാൻ ആവർത്തിച്ചു പറയുകയാണ് … പിന്മാറാനായിരുന്നു എങ്കിൽ ഒരിക്കലും മുന്നിലേക്ക് വരുമായിരുന്നില്ല … നീതിയ്ക്കു വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറാണ് …എന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത് , ഒരു സെലിബ്രിറ്റിയ്ക്കിങ്ങിനെ സംഭവിച്ചാൽ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും , അങ്ങിനെ അനിഷ്ട്ടസംഭവങ്ങളെന്തെങ്കിലും സംഭവിച്ചാൽ തന്നെ പ്രതികരിക്കാനുള്ള ആർജ്ജവം സ്ത്രീകൾ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടുമാണ് ഈ കേസിൽ നിന്നും ഞങ്ങൾ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ