Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി കോടതി

കേസില്‍ ഇതുവരെ 179 സാക്ഷികളെയാണ് വിസ്തരിച്ചിട്ടുള്ളത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കോടതി. കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജ് ഹണി എം വര്‍ഗീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നല്‍കി.

ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. 2021 ഓഗസ്റ്റില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. കോവിഡ് മൂലം സമയം നഷ്ടപ്പെട്ടെന്ന് വിചാരണ കോടതി കത്തില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗം മൂലമുണ്ടായ ലോക്ക്ഡൗണ്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധികള്‍ എന്നിവയാണ് സമയം നഷ്ടപ്പെടാനുള്ള കാരണമായി വിചാരണ കോടതി ചൂണ്ടിക്കാണിക്കുന്നത്.

കേസില്‍ ഇതുവരെ 179 സാക്ഷികളെയാണ് വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ രംഗത്ത് ഉള്ളവര്‍ ഉള്‍പ്പടെ 43 സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി അറിയിച്ചു.

2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ചരിക്കവെ ഒരു സംഘം അക്രമിക്കുകയും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതായാണ് നടിയുടെ പരാതി.

11 പ്രതികളാണ് കേസിലുള്ളത്. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

Also Read: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case court seeks more time for trials

Next Story
കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com