കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരെ വിസ്തരിച്ചു. പൊലീസിനു നൽകിയ മൊഴിയല്ല ബിന്ദു പണിക്കർ ഇന്നു കോടതിയിൽ പറഞ്ഞതെന്നാണ് സൂചന. തുടർന്ന് ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതായും സൂചനയുണ്ട്. നടന്മാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ വിസ്താരവും ഇന്ന് നടന്നു.

നേരത്തെ, അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും മൊഴി മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി. എന്നാൽ വിസ്താരത്തിൽ പൊലീസിനു നൽകിയ മൊഴിയിൽനിന്നും വ്യത്യസ്ത നിലപാടെടുക്കുകയായിരുന്നു.

Read Also: പാലാരിവട്ടം മേൽപ്പാല അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ റെയ്‌ഡ്

നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും.

ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.