Latest News

വിഐപി ദിലീപിന്റെ അടുത്തയാള്‍; തെളിവുകള്‍ വ്യാജമല്ലെന്ന് ബാലചന്ദ്രകുമാര്‍

ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു

Actress Attack Case, Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറി. നല്‍കിയ തെളിവുകള്‍ വ്യാജമല്ല എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

“ഓഡിയോ ക്ലിപ്പുകളിലേത് സ്വന്തം ശബ്ദമല്ല എന്ന് ദിലീപ് ഒരിടത്തും പറഞ്ഞിട്ടുള്ളതായി അറിവില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഓഡിയോ ക്ലിപ്പുകളുണ്ട്. ഇതെല്ലാം ഒരു സാധാരണക്കാരന് വ്യാജമായി ചെയ്യാന്‍ കഴിയുമോ,” ബാലചന്ദ്രകുമാര്‍ ചോദിച്ചു. അന്വേഷണസംഘം രംഗത്തിറക്കിയതാണ് തന്നെ എന്ന ദിലീപിന്റെ ആരോപണവും അദ്ദേഹം നിരസിച്ചു.

കേസിലെ ആറാമനെന്ന് പറയപ്പെടുന്ന വിഐപി ദിലീപിന്റെ അടുത്തയാളാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. “അയാള്‍ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വീളിക്കണമെന്നും പറയുന്നുണ്ട്. വിഐപി മന്ത്രിയുടെ അടുത്ത സുഹൃത്താണ്,” ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു.

“പൊലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാള്‍ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്,” ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് പദ്ധതിയിട്ടതടക്കമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴികളാണ് നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വഴിത്തിരിവായിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ദിലീപിനേയും സുനില്‍ കുമാറിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.

Also Read: ദിലീപിന്റെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case balachandrakumar dileep kerala police

The moderation of comments is automated and not cleared manually by malayalam.indianexpress.com