കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിന്‍റെ പരിശോധന ഇന്ന്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പരിശോധന. കോടതി നടപടിക്രമങ്ങൾക്ക് ശേഷം കുറ്റപ്പത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് കൈമാറും.

ദിലീപിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നതിന് അക്കമിട്ട് തെളിവുകൾ നിരത്തുന്നതാണ് പൊലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം. ഗൂഢാലോചനയിൽ ദിലീപിന് നേരിട്ട പങ്കുള്ളതായി പറയുന്ന കുറ്റപ്പത്രത്തിന്‍റെ ഔദ്യോഗിക പരിശോധനയാകും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടക്കുക.

കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയാണ്. മൂന്നൂറ്റിയന്പതോളം സാക്ഷി മൊഴികളും നാനൂറ്റിയന്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്.

ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴ് പ്രതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ ഉണ്ട്. അയ്യായിരത്തോളം പേജുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതോളം സാക്ഷികള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേസിലെ അന്വേഷണോദ്യാഗസ്ഥനായ സിഐ ബൈജു പൗലോസ് ആണ് കോടതിയി്യ കുറ്റപത്രം സമ‍പ്പിച്ചത്.

ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്തും. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ