കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ മറ്റ് രണ്ട് വാഹനങ്ങൾ കൂടി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് വാഹനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. മൂന്ന് വാഹനങ്ങളാണ് നടി സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലുണ്ടായിരുന്നത്. ഇതിൽ ഒന്ന് പൾസർ സുനിയും സംഘലും സഞ്ചരിച്ച വാഹനമാണ്.

എന്നാൽ അങ്കമാലി മുതല്‍ രണ്ടു വാഹനങ്ങള്‍ കൂടി നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതായാണ് ദൃശ്യങ്ങളിലുളളത്. പക്ഷേ ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നതെന്നാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയത്.

ഇതിലൊരു വാഹനത്തിന്റെ നമ്പര്‍ പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മറ്റാരുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പൾസർ സുനി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ