Latest News

നടിയെ ആക്രമിച്ച കേസ്: പുതിയ വിവാദം അമ്മ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ഇന്നസെന്റ്

സിനിമയിൽ ക്രിമിനലുകൾ ഉളളതായി അറിയില്ലെന്ന് ഇന്നസെന്റ്

innocent, amma

തൃശൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദം അമ്മ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. കോടതിയിലിരിക്കുന്ന വിഷയം ഇവിടെ ചർച്ച ചെയ്തിട്ട് കാര്യമില്ല. സംഘടനയ്ക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ ആലോചിച്ച് തീരുമാനമെടുക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നന്നായി നടക്കുന്നുണ്ട്. കേസ് ശരിയായ രീതിയിൽ നടക്കുന്നതുകൊണ്ടാണ് പ്രതികളെ പിടി കൂടിയതെന്നും ഇന്നസെന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

അമ്മയിലെ അംഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് വിഷമം ഉണ്ടാക്കും. സിനിമയിൽ ക്രിമിനലുകൾ ഉളളതായി അറിയില്ല. നടിയെ ആക്രമിച്ച കേസിൽ ഗൂഢശ്രമം ഉണ്ടോയെന്നു അറിയില്ല. കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം. കുറ്റവാളികൾക്കൊപ്പം നിൽക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയിൽ ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇതിനെതിരെ നടി രംഗത്തെത്തിയിരുന്നു. പ്രതി സുനിലുമായി സൗഹൃദമുണ്ടെന്ന നടന്റെ പരാമർശം വിഷമിപ്പിച്ചുവെന്നും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ നിയമനടപടിക്ക് തയാറാണെന്നും ആക്രമണത്തിനിരയായ നടി പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case amma president innocent

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express