scorecardresearch

നടിയെ ആക്രമിച്ച കേസ്: അടൂർ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നത്, കോൺഗ്രസ് നിലപാടല്ലെന്ന് സണ്ണി ജോസഫ്

യുഡിഎഫ് കൺവീനറുടെ പ്രസ്താവന പാർട്ടി നിലപാടിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെ വിളിച്ച് അത് തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു

യുഡിഎഫ് കൺവീനറുടെ പ്രസ്താവന പാർട്ടി നിലപാടിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെ വിളിച്ച് അത് തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു

author-image
WebDesk
New Update
Sunny Joseph

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സർക്കാർ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അത് കോൺഗ്രസിന്റെ നിലപാട് അല്ലെന്നും അദ്ദേഹത്തെ വിളിച്ച് അത് താൻ തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

"സണ്ണി ജോസഫ് പറഞ്ഞത് കോൺഗ്രസിന്റെ നിലപാട് അല്ല. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. വിധി പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അന്വേഷണ ഏജൻസിയുടെയും കേസ് നടത്തിപ്പിന്റെയും പരാജയമാണെന്ന് ഇന്നലെ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അപ്പീൽ ഫയൽ ചെയ്യുക തന്നെ വേണം. അത് താൻ കൃത്യമായി പറഞ്ഞതാണെന്ന്," സണ്ണി ജോസഫ് വ്യക്തമാക്കി.

Also Read: വിധിയെഴുതാൻ വടക്കൻ കേരളം; ഇന്ന് നിശബ്ദ പ്രചാരണം; 1.53 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്

യുഡിഎഫ് കൺവീനറുടെ പ്രസ്താവന പാർട്ടി നിലപാടിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെ വിളിച്ച് അത് താൻ തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടിയുടെ നിലപാടാണ് തന്റെതെന്ന് അടൂർ പ്രകാശ് തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന് നീതി കിട്ടിയെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന ഏറെ വിമർശനം നേരിട്ടിരുന്നു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണമെന്നും പ്രകാശ് പറഞ്ഞു. ദിലീപിന് നീതി ലഭിച്ചും എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. ദിലീപ് ഒരു കലാകാരൻ മാത്രമല്ല, അദ്ദേഹവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. 

Also Read: ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

സർക്കാർ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ആരെ ദ്രോഹിക്കാൻ ഉണ്ട് എന്നാണ് സർക്കാർ നോക്കുന്നതെന്നും ഇയാൾ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 

Read More: ദിലീപിന് നീതി കിട്ടി; സർക്കാർ അപ്പീൽ പോകുന്നത് ദ്രോഹിക്കാൻ: അടൂർ പ്രകാശ്

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: